തത്തേ തത്തേ തത്തേ വന്നോ
അപ്പൂന്റെ താരാട്ട് കേള്‍ക്കാന്‍ വന്നോ
ആനേ ആനേ ആനേ വന്നോ
അപ്പൂന്റെ ആനന്ദം കാണാന്‍ വന്നോ
കാക്കേ കാക്കേ കാക്കേ വന്നോ
അപ്പൂന്റെ കുസൃതികള്‍ കാണാന്‍ വന്നോ
പൂച്ചേ പൂച്ചേ പൂച്ചേ വന്നോ
അപ്പൂന്റെ പുഞ്ചിരി കാണാന്‍ വന്നോ
ആടെ ആടെ ആടെ വന്നോ
അപ്പൂന്റെ ആട്ടങ്ങള്‍ കാണാന്‍ വന്നോ
പട്ടീ പട്ടീ പട്ടീ വന്നോ
അപ്പൂന്റെ പാട്ടുകള്‍ കേള്‍ക്കാന്‍ വന്നോ
പ്രാവേ പ്രാവേ പ്രാവേ വന്നോ
അപ്പൂന്റെ പാവത്തം കാണാന്‍ വന്നോ
കോഴീ കോഴീ കോഴീ വന്നോ
അപ്പൂന്റെ കൊഞ്ചല് കേള്‍ക്കാന്‍ വന്നോ
ഉറുമ്പേ ഉറുമ്പേ ഉറുമ്പേ വന്നോ
അപ്പൂന്റെ ഉറക്കം കാണാന്‍ വന്നോ
Friday, July 22, 2011
Subscribe to:
Posts (Atom)
