മംഗ ല പ്പിള്ളി ശങ്ക ര ൻ നമ്പൂ തി രി പ്പാട് ( വല്ല്യഛൻ )
കൊല്ലവർഷം 1082 കർകിടക മാസത്തിൽ അത്തം നക്ഷ്ത്രത്തിൽ മംഗല പ്പിള്ളിവിഷ്ണു നമ്പൂതി രിയുടെയും ഞാ റ്റ്യാല മകൾ ദേവകി അന്ത ർജനത്തിന്റെയും മൂത്ത മകനായി ജനിച്ചു .സഹോദരങ്ങളായി മൂന്ന് അനിയന്മാരും മൂന്നു അനിയത്തിമാരും ചെറിയമ്മയിൽ ഒരു അനിയനും ഉണ്ടായിരുന്നു .മാതൃഗൃഹത്തിൽ താമസിച്ചാണ് വല്ല്യഛൻ ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത് ആലുവ U.C കോളേജിൽ നിന്നും ഒന്നാം റാങ്കോടെ ഇന്ടെർമീഡി യററ് പാസ്സായി .ആ സമയത്ത് കുടുംബാന്ഗ്ങ്ങളിൽ ചി ലർ വൈദ്യസഹായം കിട്ടാതെ മരിച്ചത് അദ്ദേഹത്തെ വളരെ ദുഖതിലാഴ്ത്തി .അങ്ങി നെ ഒരുഡോക്ടർ ആകണമെന്ന ആഗ്രഹം ഉടലെടുത്തു.അക്കാലത്തു നമ്പൂതിരിമാർക്ക് മെഡിക്കൽ വിദ്യാഭ്യാസം നിഷിദ്ധമായിരുന്നു . അച്ഛന്റെ അനുമതി ഇല്ലാതെ അനിയൻ ത്രിവിക്രമൻ നമ്പൂതിരിയുടെ മാനസികവും സാമ്പത്തികവുമായ സഹായത്തോടെ ആദ്യം കൽക്കട്ട മെഡിക്കൽ കോളേജിലും പിന്നീട് ബനാറസ് മെഡിക്കൽ കോളേജി ലും പഠിച്ചു .ശ വം കീറുമെന്ന കാരണം കൊണ്ട് സമുദായം ഭ്രഷ്ട് കൽപ്പിച്ചു .സഹോദരിമാരുടെ വിവാഹം നടക്കാൻ പ്രയാസം നേരിട്ടു .ഉടൻതന്നെ പഠിത്തം ഉപേക്ഷിച്ചു നാട്ടിലേക്കു തിരിച്ചു പോന്നു പ്രാ യച്ചിത്തം ചെയ്തു . പിന്നീട് ഡോക്ടർ കൃഷ്ണയ്യരുടെ സഹായിയായി കുറച്ചു നാൾ പ്രവർത്തിച്ചു . അതിനുശേഷം നമ്പൂതിരി വിദ്യാലയത്തിൽ അദ്ധ്യാപകനായി .അതോടൊപ്പം സമുദായത്തെ ഉദ്ധരിക്കുന്നതിനായി യോഗക്ഷേമ സഭയുടെ പ്രവർത്തനങ്ങളിൽ സഹകരിച്ചു. ഒരു നടൻ കൂടിയായിരുന്ന വല്ല്യഛൻ അന്നത്തെ പ്രധാന നാടകങ്ങളായ " അടു ക്കള യിൽനിന്നും അരങ്ങത്തേക്ക് " "യാചനാഉടെ യാത്ര " എന്നിവയിലെല്ലാം അഭിനയിച്ചു .സ്വന്തമായി ചില നാടകങ്ങളും കഥകളുമെല്ലാം എഴുതി .പിന്നീട് അമ്മിണി അന്തർജനത്തിനെ വിവാഹം കഴിച്ച് കുടുംബനാഥനായി കുട്ടികളുമായി താമസിച്ചു .
നാട്ടിൽ പോസ്റ്റ് ഓഫീസ് സൗകര്യം ഉണ്ടാക്കുന്നതിനായി ആദ്യം കുഴൂരും പിന്നീട് മേലടൂരും ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ ആയി ജോലി ചെയ്തു . .അതോടൊപ്പം സാധുക്കളുടെ മുറി വുകൾ കഴുകി മരുന്നുവെച്ചു കെട്ടുക ഇഞ്ജെ ക്ഷൻ എടുക്കുക മുതലായ സേവനങ്ങളും ചെയ്തിരുന്നു. ഈ പ്രവർത്തനങ്ങൾ കീഴുജാ തിക്കാരുടെ വീടുകളിൽ പോയി ചെയ്യുന്നതിനും പ്രയാസമില്ലായിരുന്നു . പിന്നീട് തവനൂർ തന്ത്ര വിദ്യാ പീഠത്തിൽ അദ്ധ്യാപകനായി. അതിനുശേഷം ആലുവായിൽ തന്ത്ര വിദ്യാലയം സ്ഥാപിക്കുന്നതിലും മുൻകൈ എടുത്തു . ' തന്ത്ര ദർപ്പണം' .എന്ന ഗ്രന്ഥം രചിച്ചു .ജീവിത സായാന്നത്തിൽ നാമജപവും ഭാഗവതവായനയുമായി കാലം കഴിച്ചു കൂട്ടി . എഴുപത്തി മൂന്നാമത്തെ വയസ്സിൽ നിര്യാതനായി .

